ഒഡീഷയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ് 
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒഡീഷയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 08:48 am IST
Facebook
Twitter
WhatsAppTelegram

ഗോവ : ഗോള്‍ നിറഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സിയോട് തോല്‍വി വഴങ്ങി. ലീഡ് നേടിയ ശേഷം 2-4നാണ് തോറ്റത്. ജോര്‍ദാന്‍ മറെയിലൂടെ തുടക്കത്തിലേ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഹാട്രിക് നേടിയ ദ്യേഗോ മൗറീസിയോയ്‌ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ പകരക്കാരനായെത്തിയ ഗാരി ഹൂപ്പറാണ് സ്വന്തമാക്കിയത്. ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങിന്റെ എണ്ണം പറഞ്ഞ സേവുകളും ബ്ലാസ്റ്റേഴ്‌സിനെ തടയുകയായിരുന്നു. ഒഡീഷയ്‌ക്ക് വേണ്ടി ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്‌ലറും ഗോളടിച്ചു. ഒമ്പത് കളിയില്‍ ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

പ്രതിരോധത്തില്‍ അബ്ദുള്‍ ഹക്കുവിനെ തിരിച്ചുവിളിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയ്‌ക്കെതിരെ ഇറങ്ങിയത്. മധ്യനിരയില്‍ കെ.പി രാഹുലും തിരിച്ചെത്തി. പ്രതിരോധത്തില്‍ ഇന്ത്യന്‍ സഖ്യമായിരുന്നു. നിഷു കുമാര്‍, സന്ദീപ് സിങ്, ഹക്കു, ജെസെല്‍ കര്‍ണെയ്‌റോ എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍, വിസെന്റ് ഗോമെസ്, ജീക്‌സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ ഫക്കുണ്ടോ പെരേരയും ജോര്‍ദാന്‍ മറെയും. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസ്. ഒഡീഷയുടെ മുന്നേറ്റനിരയില്‍ ദ്യേഗോ മൗറീസിയോ, ഡാനിയേല്‍ ലാലിംപുയ എന്നിവരായിരുന്നു. മധ്യനിരയില്‍ ജെറി മാവിമിങ്തംഗ, ഹെന്റി അന്റോണെയ്, വിനിത് റായ്, കോള്‍ അലെക്‌സാണ്ടര്‍. ഗൗരവ് ബോറ, സ്റ്റീവന്‍ ടെയ്‌ലര്‍, ജേക്കബ് ട്രാറ്റ് എന്നിവര്‍ പ്രതിരോധത്തില്‍. ഗോള്‍വലയ്‌ക്ക് മുന്നില്‍ അര്‍ഷ്ദീപ് സിങ്.

കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ ഗോള്‍ ഏരിയയില്‍ തമ്പടിച്ചു. രാഹുലും സഹലും മറെയും ഒഡീഷ പ്രതിരോധത്തെ വിറപ്പിച്ചു. അഞ്ചാം മിനിറ്റില്‍ മറെയുടെ ഷോട്ട് നേരെ ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിങിന്റെ കൈകളിലേക്കാണ് പോയത്. ഏഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കെട്ടുപൊട്ടിച്ചു. ഒന്നാന്തരം മുന്നേറ്റം. മൈതാന മധ്യത്തില്‍വച്ച് പെരേരയുടെ ഫ്രീകിക്ക്. ലോങ് ബോള്‍ നേരെ ഒഡീഷ പോസ്റ്റിന് അരികിലേക്ക്. പ്രതിരോധത്തെ വെട്ടിച്ച് രാഹുല്‍ പന്ത് പിടിച്ചെടുത്തു. ബോക്‌സിന്റെ വലതുഭാഗത്ത്‌നിന്ന് ഷോട്ട്. ഗോള്‍ കീപ്പര്‍ അര്‍ഷദീപ് തട്ടിയകറ്റി. എന്നാല്‍ പന്ത് ഇടതുഭാഗത്ത് കാത്തിരിക്കുകയായിരുന്ന മറെയുടെ കാലിലേക്ക്. തകര്‍പ്പന്‍ ഷോട്ടിലൂടെ മറെ വല തകര്‍ത്തു. ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്. ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് കരുത്തോടെ മുന്നേറി. ഒഡീഷയുടെ ജെറി ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പതിനാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോളിന് അരികിലെത്തി. ഗോമെസിന്റെ കരുത്തുറ്റ അടി അര്‍ഷ്ദീപ് തട്ടിയകറ്റുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ലാലിംപുയയുടെ ഗോള്‍ ശ്രമം നിഷു കുമാര്‍ തടഞ്ഞു. 22ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ദൗര്‍ഭാഗ്യകരമായി ഗോള്‍ വഴങ്ങി. മൗറീസിയോയുടെ ഷോട്ട് ജീക്‌സന്റെ കാലില്‍ തട്ടി അകത്തേക്ക് കയറുകയായിരുന്നു. ഗോള്‍ കീപ്പര്‍ ആല്‍ബിനോയ്‌ക്ക് എത്തിപ്പിടിക്കാനായില്ല. ഉടന്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്ക് മുതിര്‍ന്നു. രാഹുലും പെരേരയും വലതുവശം പിടിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ഗോമെസിലേക്ക്. എന്നാല്‍ ഗോമെസിന്റെ ഹെഡര്‍ അര്‍ഷ്ദീപിന്റെ കൈയില്‍ തട്ടി പുറത്തുപോയി.
തൊട്ടടുത്ത നിമിഷം രാഹുലിന്റെ അടുത്ത മുന്നേറ്റം കണ്ടു. ടെയ്‌ലറെയും ബോറയെയും മറികടന്ന് രാഹുല്‍ ഷോട്ട് പായിച്ചു. അര്‍ഷ്ദീപ് പന്ത് പിടിച്ചു.

34ാം മിനിറ്റില്‍ മൗറീസിയോയുടെ അപകടകരമായ നീക്കത്തെ ആല്‍ബിനോ തട്ടിയകറ്റി. നാല്‍പ്പതാം മിനുറ്റില്‍ മറെ ഒരുക്കിയ അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ആദ്യപകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെയായിരുന്നു ഒഡീഷയുടെ രണ്ടാം ഗോള്‍. ജെറിയുടെ ഫ്രീകിക്ക് ബോക്‌സിലേക്ക് പറന്നു. ഗോള്‍മുഖത്ത് തക്കം പാര്‍ത്തുനിന്ന് ടെയ്‌ലര്‍ക്ക് പന്ത് കിട്ടി. ടെയ്‌ലര്‍ ആല്‍ബിനോയെ കീഴടക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നിഷുവിന് പരിക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. നിഷുവിന് പകരം ബകാറി കോനെ ഇറങ്ങി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഒഡീഷയുടെ ആക്രമണങ്ങള്‍ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. എന്നാല്‍ അമ്പതാം മിനിറ്റില്‍ മൗറീസിയോയുടെ കുതിപ്പ് തടയാനായില്ല. ജെറി തട്ടിയിട്ടുനല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ മൗറീസിയോ കളിയിലെ രണ്ടാം ഗോളും നേടി.

ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ കൂടി നടത്തി. രാഹുലിന് പകരം ഗാരി ഹൂപ്പറും സന്ദീപിന് പകരം കെ.പ്രശാന്തും കളത്തിലെത്തി. 60ാം മിനിറ്റില്‍ ഹാട്രിക്കിലൂടെ മൗറീസിയോ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. ബോക്‌സിന് പുറത്തുവച്ചുള്ള കരുത്തുറ്റ ഷോട്ട് ആല്‍ബിനോയെ മറികടന്ന് വലയില്‍കയറി. പിന്നാലെ പെരേരയുടെ ഉശിരന്‍ ഷോട്ട് അര്‍ഷ്ദീപ് തട്ടിയകറ്റി. കളിയുടെ അവസാന ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊരുതിക്കളിച്ചു. 79ാം മിനിറ്റില്‍ മറെയുടെ പാസില്‍ ഹൂപ്പര്‍ ഗോളടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ സജീവമാക്കി. എന്നാല്‍ അര്‍ഷ്ദീപിന്റെ സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. പത്തിന് ജംഷഡ്പൂര്‍ എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies