ഓസീസിനെ 338ൽ ഒതുക്കി ഇന്ത്യ; ജഡേജയ്ക്ക് നാല് വിക്കറ്റ്; ശുഭ്മാൻ ഗില്ലിന് അർദ്ധസെഞ്ച്വറി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസിനെ 338ൽ ഒതുക്കി ഇന്ത്യ; ജഡേജയ്‌ക്ക് നാല് വിക്കറ്റ്; ശുഭ്മാൻ ഗില്ലിന് അർദ്ധസെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 04:26 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ആതിഥേയരെ കൂറ്റൻ സ്‌കോറിലേക്ക് കടത്താതെ പ്രതിരോധിച്ച് ടീം ഇന്ത്യ. മറുപടി ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലിന്റെ ആദ്യ അർദ്ധ സെഞ്ച്വറി മികവിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റിനിറങ്ങിയ രോഹിത് ശർമ്മ 26 റൺസും ശുഭ്മാൻ ഗിൽ 101 പന്തിൽ 50 റൺസുമെടുത്തുമാണ് രണ്ടാം ദിനത്തിൽ പുറത്തായത്. കളി നിർത്തുമ്പോൾ ചേതേശ്വർ പൂജാര 9 റൺസുമായും നായകൻ അജിൻക്യാ രഹാനേ 5 റൺസുമായും ക്രീസിലുണ്ട്. രോഹിത്തിനെ ഹേസൽവുഡും ഗില്ലിനെ പാറ്റ് കമ്മിൻസുമാണ് പുറത്താക്കിയത്.

മദ്ധ്യനിരയിൽ സ്റ്റീവ് സ്മിത്തിന്റെ  സെഞ്ച്വറി മികവിലാണ് ഓസീസ് രണ്ടാം ദിനം തുടക്കമിട്ടത്. ഒപ്പം കൂട്ടായി 91 റൺസ് നേടി ലബുഷെയിനും മികവ് കാട്ടി. സ്മിത്ത് 226 പന്തിലാണ് 131 റൺസ് നേടി സീസണിലെ മികച്ച സ്‌കോർ കണ്ടെത്തിയത്. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് പിരിഞ്ഞത്. ലബുഷെയിനിനെ സെഞ്ച്വറിക്ക് ഒൻപത് റൺസ് അകലെ വെച്ച് ജഡേജ രഹാനേയുടെ കൈയ്യിലെത്തിച്ചു. സ്മിത്തിനെ ജഡേജ തന്നെ റണ്ണൗട്ടാക്കിയും മടക്കി.

സ്മിത്ത് ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ജഡേജക്കൊപ്പം ബൂമ്രയും സെയ്‌നിയും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഓസീസ് ബാറ്റിംഗ് നിര പാടെ തകർന്നു. വേഡിന്റെ 13 റൺസും വാലറ്റത്ത് മിച്ചൽ സ്റ്റാർക്കിന്റെ 24 റൺസുമാണ് പിന്നീടുണ്ടായ മികച്ച പ്രകടനങ്ങൾ. കാമറൂൺ ഗ്രീനിനെ പൂജ്യത്തിനും നായകൻ ടിം പെയിനിനെ ഒരു റൺസിനും ബൂമ്ര മടക്കി. അരങ്ങേറ്റ മത്സരത്തിൽ സെയ്‌നി രണ്ടാം വിക്കറ്റായി സ്റ്റാർക്കിനെ വീഴ്‌ത്തി. നാലു വിക്കറ്റ് നേടിയ ജഡേജയാണ് ഓസീസിനെ വലിയ സ്കോറിൽ നിന്നും പിടിച്ചുകെട്ടിയത്. നാലിന് 232 എന്ന നിലയിൽ നിന്നാണ് 106 റൺസ് ചേർക്കുന്നതിനിടെ ഓസീസിന്റെ ആറ് വിക്കറ്റുകൾ വീണത്.

Tags: ind-aus
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies