മാഡ്രിഡ്: സ്പാനിഷ് ലീഗിൽ വിജയക്കുതിപ്പ് തുടരാൻ മെസ്സിയും കൂട്ടരും നാളെ ഇറങ്ങുന്നു. മറ്റ് മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡും സെവിയയും വിയ്യാ റയലും നാളെ പോരാട്ടത്തി നിറങ്ങും. ആകെ നാല് മത്സരങ്ങളാണ് ലാ ലീഗയിൽ നാളെ നടക്കുന്നത്.
ബാഴ്സലോണയുടെ നാളത്തെ എതിരാളി ഗ്രനാഡയാണ്. ബാഴ്സലോണ മൂന്നാം സ്ഥാനത്തും ഗ്രനാഡ ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളടിച്ചാണ് ബാഴ്സ ജയം നേടിയത്. മെസ്സി രണ്ടു ഗോളുകളടിച്ച് കളം നിറയുകയും ചെയ്തു. മൂന്ന് ജയം തുടർച്ചയായി നേടിയ ബാഴ്സ താരങ്ങൾ ആത്മവിശ്വാ സത്തിലാണ്.
മറ്റ് വിയ്യാറയൽ സെൽറ്റാവിഗോയിനേയും റയൽ സോസീഡാഡ് സെവിയയേയും നേരിടും മൂന്നാമത്തെ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് അത്ലറ്റിക് ക്ലബ്ലിനോടാണ് ഏറ്റുമുട്ടുക.
Comments