മിലാൻ: ഇറ്റാലിയൻ ലീഗിൽ ഈ ആഴ്ചത്തെ പോരാട്ടങ്ങൾ ഇന്നും നാളേയുമായി നടക്കും. ഇന്ന് രണ്ടു മത്സരങ്ങളും നാളെ നാല് മത്സരങ്ങളുമാണ് നടക്കുന്നത്. ഈ ആഴ്ച ലീഗിലെ ഒന്നാം സ്ഥാനക്കാരായ എ.സി.മിലാനും ഒപ്പം ഇന്റർമിലാനും നാപ്പോളിയും അത്ലാന്റയും റോമയും കളത്തിലിറങ്ങും.
ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ അത്ലാന്റ ബെനവെന്റോയേയും ജെനോവ ബൊലോഗ്നയേയുമാണ് നേരിടുക. നാളെ നടക്കുന്ന ആദ്യമത്സരം എ.സി.മിലാനും ടോറിനോയും തമ്മിലാണ്. രണ്ടാം മത്സരത്തിൽ ഇന്റർ മിലാൻ റോമയെ നേരിടും. മൂന്നാം മത്സരത്തിൽ ലാസിയോക്കെതിരെ പാർമ ഇറങ്ങുമ്പോൾ നാലാം പോരാട്ടം നാപ്പോളിയും ഉദിനീസയും തമ്മിലാണ്.
Comments