റിയാദ് : സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊറോണ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സൗദി ഭരണകൂടം ഇതുവരെ എടുത്ത നടപടികൾക്ക് എന്നും ശ്രദ്ധേയമാണ്. സ്വദേശികൾക്കും പ്രവാസികൾക്കും ആത്മവിശ്വാസം പകരാൻ സഹായിക്കുന്നതാണ് സൽമാൻ രാജാവിന്റെ നടപടി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും, ആരോഗ്യമന്ത്രി തൗഫീഖ് അൽ റബിയയും നേരത്തെ കൊറോണ വാക്സിൻ എടുത്തിരുന്നു.
Comments