ഭൂമുഖത്ത് പരിണാമത്തിന്( മാറ്റത്തിന് ) ഏറ്റവും കുറവ് വിധേയരായ ജീവവർഗ്ഗം ഏതാണെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ. നമ്മുടെ ജലാശയത്തിലും പരിസരങ്ങളിലും കാണുപ്പെട്ടുന്ന മുതലകളാണ് അന്നും ഇന്നും ഒരുപോലെ തുടരുന്നത് . ഇന്ന് ഭൂമുഖത്ത് കാണുന്ന ഉരഗങ്ങളിൽ ഏറ്റവും വലുതും ഇവയാണ്.
200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന മുതലകളും ഇപ്പോൾ കാണാപ്പെടുന്നവയുമായി പൂർണമായും സാമ്യമുണ്ട്. ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായപ്പോഴും മുതലകൾ യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ദിനോസറുകളുടെ നാശത്തിനു കാരണമായ കടുത്ത പാരിസ്ഥിതിക വ്യതിയാനങ്ങളെ അതിജീവിക്കാൻ പര്യാപ്തമായ രീതിയിലാണ് മുതലകൾ സൃഷ്ടിക്കപ്പെട്ടത്.
അന്ന് ജീവിച്ചിരുന്ന പക്ഷികളും പല്ലികളും തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമായി ആയിരക്കണക്കിനു ജീവവർഗ്ഗമായി പരിണമിച്ചെന്ന സത്യം മനസ്സിലാക്കുമ്പോഴാണ് മുതലകളുടെ കാര്യത്തിൽ നമുക്ക് അത്ഭുതം ഉണ്ടാകുന്നത്. മുതലകൾ ഇപ്പോഴും 25 വർഗ്ഗങ്ങൾ മാത്രമേയുള്ളു.
ഭൂമിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധം വളെരെ സങ്കീർണമാണെന്നും, അത് മനസ്സിലാക്കാനുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ജോഗ്രഫിക്കൽ സയൻസിലെ ശാസ്ത്രജ്ഞൻ മാക്സ് സ്റ്റോക്ക്ഡേൽ ഗവേഷണ പ്രബന്ധത്തിൽ വിശദീകരിക്കുന്നു.
സ്റ്റോപ്പ് – സ്റ്റാർട്ട് പാറ്റേൺ എന്നറിയപ്പെടുന്ന ഒരു പ്രത്യേക പരിണാമ രീതിയാണ് മുതലകളുടെ കാര്യത്തിൽ നടന്നത്. പരിണാമത്തിന്റെ തോത് കണക്കാക്കാൻ ലേണിങ് അൽഗോരിതമാണ് ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തിയത്.
Comments