2020ന്റെ തുടക്കത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ ചിത്രമായിരുന്നു കുഞ്ചാക്കൊ ബോബൻ മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അഞ്ചാം പാതിര. അഞ്ചാം പാതിരയ്ക്ക് ഇന്ന് ഒരു വയസ് പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് കുഞ്ചാക്കൊ ബോബൻ. അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്നു എന്ന വിവരമാണ് ചാക്കോച്ചൻ പങ്കുവച്ചത്.
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിരയുടെ പോസ്റ്റർ കുഞ്ചാക്കോ ബോബൻ പുറത്തുവിട്ടു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ആറാം പാതിര നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ തന്നെയാണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അഞ്ചാം പാതിരയെ പോലെ തന്നെ ഒരു ക്രൈം ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
https://www.facebook.com/KunchackoBoban/posts/1851870161632113















