കൊറോണ യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം 2020 ജൂലൈയിലാണ് ദുബായ് വിമാനത്താവളത്തിലൂടെ വിമാന ഗതാഗതം പുനരാരംഭിച്ചത്. അതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ദിനംപ്രതി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 1 കോടി 70 ലക്ഷത്തിലേറെപ്പേരാണ്. വികൊറോണ തീർത്ത ‘അസാധാരണ സാഹചര്യങ്ങളെ’നേരിടാനും വിമാനത്താവളങ്ങൾ വഴി സുരക്ഷിത യാത്രക്കും ജി.ഡി.ആർ.എഫ്.എ പ്രത്യേക ‘സ്മാർട്ട് പദ്ധതി’ആവിഷ്കരിച്ചിരുന്നു.വൈറസ് പ്രതിരോധത്തിന് നൂതന പരിഹാര മാർഗങ്ങൾ യാത്രാ നടപടികളിൽ ദുബായ് കൈക്കൊണ്ടിരുന്നു.പുതുവത്സര അവധി ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്
Comments