അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമായി അബുദാബി, ദുബായ് പോലീസിന്റെ മൊബൈൽ ആപ്പ്. മഴ, മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, ഗതാഗത കുരുക്ക്, അപകടങ്ങൾ എന്നിവയുണ്ടാവുമ്പോൾ മൊബൈൽ ആപ്പ് മുന്നറിയിപ്പ് സിഗ്നൽ നൽകുന്ന രീതിയാണിത്. നിരത്തുകളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. വാഹന ഉപയോക്താക്കൾക്ക് ഉടൻ തന്നെ മറ്റ് റോഡുകൾ തിരഞ്ഞെടുത്ത് യാത്ര പുനഃക്രമീകരിക്കാനും കഴിയും. ദുബായ് പോലീസ് ആപ്പും അപകടങ്ങൾ ഉടൻ തന്നെ ആളുകളിലെത്തിച്ച് മറ്റു വഴികളിലൂടെയുള്ള യാത്രയ്ക്ക് വേണ്ട നിർദേശം നൽകുന്നു. പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
Comments