ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം
ജയസൂര്യ നായകനായ ‘വെള്ളം’ ആണ്. ക്യാപ്റ്റൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ -പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘വെള്ളം’ കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് പറയുന്നത്.
പൂർണ്ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം” ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര ക്കാട്ട് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Comments