ബ്രിസ്ബെയിൻ: ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റിന് മുന്നോടിയായ ടീം ഇന്ത്യ ബ്രിസ്ബെയിനിലെത്തി. ശക്തമായ ക്വാറന്റൈൻ വ്യവസ്ഥകളോട് ടീം ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കൊറോണ ബാധ അതിരൂക്ഷമായ സിഡ്നിയിൽ നിന്നും എത്തിയ ഇരു ടീമുകളുടേയും ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയതാണ് ഇന്ത്യൻ ടീമംഗങ്ങളേയും മാനേജ്മെന്റിനേയും പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഒരു പരന്പരയിൽ മൂന്നാമത്തെ ക്വാറന്റൈൻ സംവിധാനത്തിലൂടെയാണ് ടീം ഇന്ത്യ കടന്നുപോകുന്നത്.
ബ്രിസ്ബെയിനിലെത്തി ഹോട്ടൽ മുറിയിൽ ഒതുങ്ങേണ്ടി വന്ന ഇന്ത്യൻ താരങ്ങൾ ഒരുക്കിയിരിക്കുന്ന താമസ സൗകര്യങ്ങളിൽ അതൃപ്തരാണ്. ഇതിന് പുറമേ താമസിക്കുന്ന റൂം സ്വയം തുടയ്ക്കണമെന്ന തീരുമാനത്തിൽ താരങ്ങൾ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധമായതിനാൽ മുറികളും ടോയ്ലറ്റുകളും സ്വയം വൃത്തിയാക്കണ മെന്നാണ് ഹോട്ടലധികൃതർ നൽകിയ നിർദ്ദേശം. റൂം സർവ്വീസില്ലെന്ന സൂചനയാണ് ഇന്ത്യൻ താരങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
Comments