മുഴുക്കുടിയനായി ജയസൂര്യ; വെള്ളത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; ചിത്രം 22ന് തിയേറ്ററുകളിലെത്തും
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

മുഴുക്കുടിയനായി ജയസൂര്യ; വെള്ളത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; ചിത്രം 22ന് തിയേറ്ററുകളിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2021, 07:26 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ പ്രതിസന്ധി സിനിമ മേഖലയെയും തളർത്തിയപ്പോൾ ഒരു കൈത്തങ്ങായി നിന്ന നിരവധി സിനിമ പ്രവർത്തകർ ഉണ്ട്. സിനിമ ജീവിതവും സ്വപ്നവുമാക്കിയ ഓരോ മനസിനെയും കൊറോണ തളർത്തിയെങ്കിലും തിരിച്ചു വരവിന്റെ ഉണർവിലാണ് എല്ലാവരും. ഈ ജനുവരി 22ന് “വെള്ളം” എന്ന ജയസൂര്യ ചിത്രം വരുന്നതോടെ മലയാള സിനിമയും കരകയറാനുള്ള ആദ്യ പടി കീഴടക്കും. ഒരു മഹാമാരിയ്‌ക്കും തങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്നുള്ള വാക്കുമായി മുന്നോട്ടു വരുകയാണ് “വെള്ളം” സിനിമയുടെ നിർമ്മാതാക്കൾ.

ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് “വെള്ളം” നിർമ്മിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പ്രതിസന്ധികൾ ഏറെ ഉണ്ടായിട്ടും തിയേറ്റർ സജീവമാകുന്ന വരെ കാത്തിരിക്കുകയായിരുന്നു. തിയേറ്ററിൽ എത്തുന്നതിനുള്ള ആളുകളുടെ ഭയവും ആശങ്കയും “വെള്ളം”റിലീസ് ചെയ്യുന്നതോടെ മാറികിട്ടുന്നമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ജന ജീവിതം സാധാരണ നിലയിലാകാൻ ഇതുപകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ ചിത്രം “വെള്ളം” ആദ്യ റിലീസ് ചിത്രമായി തന്നെ തിയേറ്ററിൽ എത്തിക്കുന്ന ഒരു ചലഞ്ച് ഞങ്ങൾ ഏറ്റെടുത്തത്. വിജയ് ചിത്രം മാസ്റ്ററിന് കാണികൾ നൽകിയ ആവേശകരമായ സ്വീകരണം “വെള്ളം” എന്ന ചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത ഞങ്ങൾക്ക് ആത്മ വിശ്വാസം നൽകുന്നു. മറികടക്കണം നമുക്കൊരുമിച്ച് ഈ കൊറോണ പ്രതിസന്ധിയെ എന്ന് നിർമ്മാതാക്കൾ പറഞ്ഞു.

ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന “വെള്ള”ത്തിൽ മദ്യാസക്തിയുള്ള മുഴുക്കുടിയനായ ‘മുരളി’ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലർ ആരുടെയും മനസലിയിപ്പിക്കുന്നതാണ്.  പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം” ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൻട്രൽ പിക്ചേഴ്സ് വിതരണത്തിന് എത്തിക്കും. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ കുട്ടികളെക്കുറിച്ച് തീരുമാനമെടുക്കാം; സന്തോഷകരമായ കുടുംബജീവിതത്തിന് പരസ്പര ധാരണ പ്രധാനം

ഫ്രാൻസിലെ കലാപവും ഇന്ത്യയിലെ പ്രതിഷേധങ്ങളും തമ്മിൽ ബന്ധം? ജൻപഥിലെ സോണിയയുടെ കൂടിക്കാഴ്ചയെന്തിന്? 13 രാജ്യങ്ങളിലായി 101 സംഘടനകളുടെ ശൃംഖല

ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക

ത്രിപുര യുവാവിനെ ‘ചൈനീസ്’ എന്ന് വിളിച്ച് പരിഹസിച്ചു; വിവാദമായതോടെ കൈകൂപ്പി മാപ്പ് പറഞ്ഞ് അമീർ ഷൊക്കീൻ, കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

സ്വകാര്യഭാഗത്ത് അണുബാധയുണ്ടായിട്ടും…. ഒരു ദിവസം 16 കാരിയെ പീഡിപ്പിച്ചത് പതിനഞ്ചോളം പേർ; സ്പായിലെത്തിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സന്ദർശകരും നിരീക്ഷണത്തിൽ

റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദർശനം ഇതിന്റെ ഭാഗം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ അണിയറയിൽ നീക്കം ശക്തം

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies