സുരേഷ് ഗോപി നായകനായെത്തുന്ന ‘ഒറ്റക്കൊമ്പന്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. സുരേഷ് ഗോപിയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ നില്ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു’ എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത്. നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ടോമിച്ചന് മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്.
https://www.facebook.com/ActorSureshGopi/photos/a.397961973679759/1951535048322436/?type=3
ഒറ്റക്കൊമ്പന് തന്റെ സ്വപ്ന പദ്ധതിയാണെന്ന് ടോമിച്ചന് മുളകുപാടം പറഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.















