ജിദ്ദ: പ്രസംഗ റിക്കാർഡ് തകർക്കുക എന്നതിനപ്പുറം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഒരു പുതുമയും ഇല്ലെന്നും, പ്രവാസികളെ വാഗ്ദാന പ്രളയത്തിൽ മുക്കികൊല്ലുവനാണ് ഇതിലൂടെ ശ്രമിക്കുന്നതന്നും ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പ്രസ്താവിച്ചു. ജോലി നഷ്ടപെട്ടു ഗൾഫിൽ നിന്നു ഏകദേശം രണ്ടു ലക്ഷത്തിലധികം പേര് കേരളത്തിൽ തിച്ചെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊന്നും ചെയ്യാതെ അവരുടെ കണക്കെടുപ്പു നടത്താൻ 6 മാസം കഴിഞു ജൂലായിൽ, പഞ്ചായത്ത്-നഗരസഭ തലത്തിൽ പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നാണ് ധനമന്ത്രി പറയുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ അർഥതത്തിലും പ്രവാസികളെ നിരാശരാക്കുന്ന ബജറ്റാണ് ഇതെന്നും , പ്രശ്നങ്ങളെ അവഗണിസിച്ചു വെന്നും മുനീർ പറഞ്ഞു.
Comments