വാഷിംഗ്ടൺ: അമേരിക്കയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന എല്ലാത്തരം അക്രമങ്ങളും ഗുരുതരമായ ജനാധിപത്യ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ. സഭയുടെ ആഗോളതലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്ന നിഷ്പക്ഷ സമിതിയാണ് അമേരിക്കയിലെ ജനാധിപത്യത്തിന് ഏറ്റ കളങ്കമായി കാപ്പിറ്റോൾ ആക്രമണത്തെ വിലയിരുത്തിയത്.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 23 പേരടങ്ങുന്ന സമിതിയാണ് അമേരിക്കൻ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട് നടന്ന വിവിധ സംഭവ വികാസങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് നൽകിയത്. അമേരിക്കൻ ജനാധിപത്യം പൂർവ്വാധികം ശക്തിയായി ഉയർത്തെഴുന്നേൽക്കാൻ കാപ്പിറ്റോൾ ആക്രമണത്തിന്റെ പ്രതിഫലനങ്ങൾ ഇടയാകട്ടെ എന്നും സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
Comments