റിയാദ് : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിലവിൽ ഉപയോഗിക്കുന്ന ഫൈസർ / ബയോ ടെക് വാക്സിൻ കൂടാതെ രണ്ടു കൊറോണ വാക്സിനുകൾ കൂടി സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. ആസ്ട്ര സിനേക്കാ മൊദെർണ (AstraZeneca and Moderna) എന്നീ വാക്സിനുകൾ ആണ് പുതുതായി രാജ്യത്ത് അംഗീകരിച്ചത്. ഫൈസർ വാക്സിന്റെ ആവശ്യകത വളരെ വലുതാണെന്നും വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കി പ്രതിരോധ കുത്തിവയ്പ്പുകൾ ശക്തമാക്കിയിണ്ട് എന്ന് കിഴക്കൻ പ്രവിശ്യ ആരോഗ്യകാര്യ ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഒറൈഫി പറഞ്ഞു.
Comments