തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം ആദ്യ മലയാളം സിനിമ വെള്ളം തിയേറ്ററുകളിൽ റിലീസ് ആയി. 11 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു മലയാള സിനിമ തിയേറ്ററിൽ എത്തുന്നത്.
പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. വലിയ പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്‌ക്ക് ലഭിച്ചത്. വിഷു റിലീസായി ഇറക്കാനുദ്ദേശിച്ചിരുന്ന സിനിമ ലോക്ക് ഡൗൺ കാരണം റിലീസിംഗ് നീട്ടി വെയ്‌ക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഒരു മദ്യപാനിയുടെ ജീവിതം പറഞ്ഞു പോകുന്ന ചിത്രത്തിൽ ജയസൂര്യയുടെ വ്യത്യസ്തത നിറഞ്ഞ ഒരു വേഷമാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന് വേണ്ടി മനു.പി.നായർ, ജോൺ കുടിയാന്മല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.















