ന്യൂഡല്‍ഹി :ബ്രിട്ടനിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാനും ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ വൈറസ് വകഭേദത്തെയും കോവാക്സിന് നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.
ജനിതക മാറ്റം കൊറോണ രോഗികൾക്ക് കൊവാക്സിൻ നൽകിയി ഫലപ്രാപ്തി ഉറപ്പാക്കിയിരുന്നു. ഇതിനു ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റു വാക്സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന് സംഭവിച്ച വൈറസിനെ നേരിടാന്‍ കോവാക്സിന് ഫലപ്രദമാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാർഗവ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായാണ് കോവാക്സിന് നിര്‍മ്മിച്ചത്. ഇന്ത്യയില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്ര സെനക്ക, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
Comments