ആലപ്പുഴ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ചും പുതിയ കവിതയുമായി മന്ത്രി ജി സുധാകരൻ. ‘നാളെയുടെ സ്വപ്നങ്ങൾ ‘ എന്ന പേരിലാണ് പുതിയ കവിത .ആലപ്പുഴ ബൈപ്പാസിന്റെ ഭംഗിയെ വിവരിക്കുന്ന കവിത സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
‘ഭവതിതൻ മേനിയിൽ
മേൽ മേൽ ഉരസ് ഉരസി
രമിക്കവെ ,ഭീതിയല്ലുത്സാഹമാണു
നിനക്കതു,രോമാഞ്ചമാണു
കദനമല്ലെന്നതും
തന്നെ നിനക്കതും ആകാശസുന്ദരി’ എന്ന വരികൾ ആരാധകർ ഏറെ പ്രിയത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മന്ത്രി സുധാകരന്റെ ‘കൊഞ്ചുകവിത’ അടുത്തിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ട്രോളുകളുടെ രൂപത്തിലാണ് ഏറെ ആരാധകരും കവിതയ്ക്ക് പിന്തുണയുമായെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഇന്നലെയാണ് ബെപ്പാസ് നാടിന് സമര്‍പ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ആദ്യ യാത്ര നടത്തി. പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായാണിത്
Comments