ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 13,083 പേർക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,07,33,131 ആയി.
ആകെ രോഗബാധിതരിൽ 1,04,09,160 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. നിലവിൽ 1,69,824 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,808 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു.
രാജ്യത്ത് കൊറോണ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,56,329 സാമ്പികളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 19,58,37,408 ആയി ഉയർന്നു.
കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 137 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,147 ആയി.
Comments