ന്യൂഡൽഹി: അമേരിക്കയുടെ പുതിയ ഭരണകൂടവുമായി ഇന്ത്യ ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ടെലഫോണിലാണ് സംഭാഷണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യ വകുപ്പാണ് വാർത്ത പുറത്തുവിട്ടത്.
ഇന്ത്യയും അമേരിക്കയും ആഗോളതലത്തിലെ നിരവധി വിഷയങ്ങളിൽ സംയുക്തമായിട്ടാണ് സഹകരിക്കുന്നത്. ആരോഗ്യരംഗത്തും പ്രതിരോധ രംഗത്തും വിദേശകാര്യ രംഗത്തും ഇന്ത്യയുടെ പിന്തുണ അമേരിക്ക ഏറെ ആഗ്രഹിക്കു ന്നതായി സ്ഥാനമേറ്റ ശേഷം പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രസ്താവന നടത്തിയിരുന്നു. ജയശങ്കറും ബ്ലിങ്കനും തമ്മിലുള്ള ആദ്യ ടെലഫോൺ സംഭാഷണമാണ് ഇന്നലെ നടന്നത്. സ്ക്വാഡ് സഖ്യത്തിന്റെ തുടർപ്രവർത്തനങ്ങളും ഇരുവരും ചർച്ചചെയ്തു.
Comments