നായ്പിത്വാ: മ്യാൻമറിന്റെ ഭരണം സൈന്യം താൽക്കാലിക ഭരണകൂടത്തെ ഏൽപ്പിച്ചു. മുൻ വൈസ് പ്രസിഡന്റ് മിന്റ് സ്വേവിനെയാണ് താൽക്കാലിക ചുമതല ഏൽപ്പിച്ചത്. നിലവിലെ ഭരണാധികാരിയും നവംബർ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ആംഗ് സാൻ സൂ കിയെ തടങ്കലിലാക്കിയ ശേഷമാണ് നടപടി എടുത്തത്.
ഒരു വർഷത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് സൈന്യം ഭരണതീരുമാനം അറിയിച്ചത്. താൽക്കാലിക ഭരണാധികാരി മിന്റ് സ്വേവിനാണ് അടിയന്തിരാവസ്ഥാ തീരുമാനം സൈന്യത്തിനായി ഒപ്പുവെച്ചത്. സൈന്യത്തിന്റെ കമാന്റർ ഇൻ ചീഫ് ചുമതല വഹിക്കുന്ന മിൻ ആംഗ് ഹ്ലായിംഗാണ് ഭരണം നിയന്ത്രിക്കുന്നത്. 2018ൽ മുൻ പ്രസിഡന്റ് ഹിൻ ക്വാ രാജിവെച്ചശേഷം താൽക്കാലിക ചുമതലയേറ്റ് പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് മിന്റ് സ്വേ.
ഇന്നലെയാണ് സൈന്യം ഭരണം പിടിച്ചെടുത്തത്. നിലവിൽ ഭരണത്തിലു ണ്ടായിരുന്ന മുഴുവൻ രാഷ്ട്രീയ നേതാക്കളേയും തടങ്കലിലാക്കിയ ശേഷമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
Comments