എന്തും നേരിടാൻ ഇന്ത്യ തയ്യാറാണ്, രാജ്യത്തിൻറെ അഖണ്ഡതയ്ക്കെതിരായ ഏത് നീക്കവുംപരാജയപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തും നേരിടാൻ ഇന്ത്യ തയ്യാറാണ്, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ ഏത് നീക്കവുംപരാജയപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 11:24 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു:  രാജ്യത്തിന്റെ ആകാശക്കരുത്ത് തെളിയിച്ച് എയ്റോ ഇന്ത്യ 2021 ന് പ്രൗഢ ഗംഭീരമായ തുടക്കം . യെലഹങ്ക എയർ ഫോഴ്സ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു . കർണാടക മുഖ്യമന്തി ബി.എസ് യെദ്യൂരപ്പ , സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് . കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ , വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ.കെ. എസ് ബധൂരിയ , നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിംഗ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

83 തേജസ് മാർക്ക് 1 A പോർവിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രതിരോധ മന്ത്രി ഔദ്യോഗികമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക് സിന് കൈമാറി. 48,000 കോടിയുടെ കരാർ ആണ് കൈമാറിയത് . ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തദ്ദേശീയ കരാറാണിതെന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. അഖണ്ഡതയ്‌ക്കും പരമാധികാരത്തിനുമെതിരെയുള്ള ഏത് നീക്കവും പ്രതിരോധിച്ച് പരാജയപ്പെടുത്താനുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ട് , എന്തും നേരിടാൻ ഇന്ത്യ തയ്യാറാണെന്നും  പ്രതിരോധ മന്ത്രി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ സൈനിക വ്യോമ പ്രദർശനത്തിന് വേദിയാവുകയാണ് ബംഗളൂരു. എയ്‌റോ ഇന്ത്യ 2021 ന് ബംഗളൂരുവിലെ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ ബുധനാഴ്ച തുടക്കമാകും. രാവിലെ 9:30 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമപ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജ്യത്തിന്റെ ആകാശക്കരുത്ത് കാട്ടി പോർവിമാനങ്ങളുടെ പ്രദർശനം ഉണ്ടാകും. ഫെബ്രുവരി അഞ്ച് വരെയാണ് പരിപാടി.

കൊറോണയുടെ പശ്ചാത്തലത്തിൽ ഇക്കുറി പകിട്ട് കുറവാണെങ്കിലും പ്രതിരോധ നിക്ഷേപ മേഖലയിൽ ആത്മവിശ്വാസം പകരുന്നതാകും പരിപാടി. കൊറോണ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമന്ന് നിർദ്ദേശിച്ചിരുന്നു. കൊറോണ വ്യാപനം വിദേശ കമ്പനികളുടെ പ്രാതിനിധ്യം കുറച്ചിട്ടുണ്ട്. എന്നാൽ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള കേന്ദ്രസർക്കാർ പദ്ധതികളിലൂടെ പ്രതിരോധ ഉപകരണ നിർമാണ മേഖലയിൽ കൂടുതൽ സാന്നിധ്യം അറിയിച്ച ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് തുടങ്ങിയവയുടെ സാന്നിധ്യം ശ്രദ്ധേയമാകും.

വിമാനങ്ങളുടെ പ്രദർശനത്തിൽ വ്യോമസേനയുടെ ആധിപത്യമാകും ദൃശ്യമാകുക. സേനാ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടാനും അടുത്തറിയാനുമുളള വേദി കൂടിയാണ് എയ്‌റോ ഇന്ത്യ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ പിൻബലത്തിൽ വികസിപ്പിച്ച 30 ഓളം ഉൽപ്പന്നങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കുമെന്ന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങൾക്കുളള ആശയവിനിമയ, ലേസർ അധിഷ്ഠിത ഉപകരണങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടും. ബഹിരാകാശ, ഉപഗ്രഹ, സ്‌പെയ്‌സ് ആപ്ലിക്കേഷൻ ഉപകരണങ്ങളും കമ്പനി അണിനിരത്തുന്നുണ്ട്.

ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും ലൈറ്റ് കോംപാക്ട് ഹെലികോപ്ടറുകളുമാകും ഹിന്ദുസ്ഥാൻ എയ്്‌റോനോട്ടിക്‌സ് ലിമിറ്റഡ് അവതരിപ്പിക്കുക. ഏകദേശം അറുനൂറോളം കമ്പനികൾ അവരുടെ ഉപകരണങ്ങൾ എയ്‌റോ ഇന്ത്യയിൽ പ്രദർശിപ്പിക്കും. ഇതിൽ 78 എണ്ണം വിദേശ കമ്പനികളാണ്. റഫേലിന്റെ നിർമ്മാതാക്കളായ ദെസ്സോ, പ്രമുഖ കമ്പനികളായ ബോയിംഗ് , ലോക്ക് ഹീഡ് മാർട്ടിൻ തുടങ്ങിയവ വ്യോമ പ്രദർശനത്തിൽ പങ്കെടുക്കും.

Tags: AERO INDIA 2021
ShareTweetSendShare

More News from this section

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies