ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രാവിലം 9.30 ന് പരമ്പരയ്‌ക്ക് തുടക്കമാകും.
ഇന്ത്യൻ നിരയിലിൽ ആദ്യ ടെസ്റ്റിൽ ഋഷഭ് പന്ത് കീപ്പറായി ഇറങ്ങുമെന്നാണ് സൂചന. ബൗളിംഗിൽ ഇന്ത്യൻ പ്രതീക്ഷയായ ഇഷാന്ത് 3 വിക്കറ്റുകൾ കൂടി വീഴ്‌ത്തിയാൽ 300 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കും. ഒപ്പം പരിക്കുമാറി കളിക്കാനിറങ്ങുന്ന ബുംമ്രയുടെ ഇന്ത്യയിലെ ആദ്യ ടെസ്റ്റെന്ന പ്രത്യേകതയുമുണ്ട്.
ചെന്നൈയിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയചരിത്രം അനുകൂലമാണ്. 32ൽ 14ലും ഇന്ത്യ ജയിച്ച ചരിത്രമാണ് ചെപ്പോക് സ്‌റ്റേഡിയത്തിലേത്. ഇന്ത്യയുടെ ഇക്കാലത്തേയും മികച്ച സ്‌കോർ 759 റൺസാണ്.
ബാറ്റിംഗ് മികവുകൂടി പരിഗണിച്ചാകും ബൗളർമാരെ തെരഞ്ഞെടുക്കുകയെന്ന് വിരാട് കോഹ്ലി പറഞ്ഞു കഴിഞ്ഞു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ശ്രീലങ്കയെ തകർത്ത ശേഷമാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. നായകൻ ജോറൂട്ടിന്റെ നൂറാം ടെസ്റ്റാണ് ഇന്ന് നടക്കാൻ പോകുന്നത്. ഇംഗ്ലണ്ട് താരങ്ങളിൽ 15-ാംമത്തെ താരമെന്ന നേട്ടവും ഇതോടെ റൂട്ട് സ്വന്തമാക്കുകയാണ്.















