യാംഗൂൺ: ആംഗ് സാൻ സൂ കിയുടെ അടുത്ത അനുയായികൂടി വീട്ടു തടങ്കലിൽ. പാർട്ടിയിലെ മുതിർന്ന നേതാവായ വിൻ ഹെയിനാണ് സൈനിക നടപടിക്ക് വിധേയനായത്. മ്യാൻമറിലെ സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചെന്ന പേരിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. വിന്നിനെ അദ്ദേഹത്തിന്റെ മകളുടെ വീട്ടിൽ തന്നെയാണ് തടവിലാക്കിയിരിക്കുന്നത്.
മ്യാൻമറിലെ ഭരണപ്രതിന്ധിയുണ്ടാക്കിയെന്ന പേരിലാണ് ആംഗ് സാൻ സൂ കിയെ ഭരണകൂടം ആദ്യ ദിവസം തടവിലാക്കിയത്. രണ്ടു വർഷത്തേക്ക് ജയിൽ ശിക്ഷ നൽകാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് അൻപതോളം വരുന്ന വിദ്യാർത്ഥികൾ ദവേയ് നഗരത്തിൽ പ്രകടനം നടത്തിയത്. പിന്നീടത് മൂന്നൂറ് വിദ്യാർത്ഥികളായി വർദ്ധിക്കുകയും സർവ്വകലാശാല പരിസരത്ത് പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് കൂട്ട അറസ്റ്റ് നടന്നത്.
Comments