ഫൈസാബാദ്: അയോദ്ധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് കയ്യയച്ച് സംഭാവന നൽകി മുസ്ലീം കുടുംബങ്ങൾ. ഫൈസാബാദ് നഗരത്തിലാണ് ശ്രീരാമക്ഷേത്ര നിർമ്മാണ നിധി ശേഖരണം തരംഗമാകുന്നത്. തങ്ങളുടെ പൂർവ്വികരുടെ മുഴുവൻ വിശ്വാസവും ഭക്തിയും നിലനിൽക്കുന്നത് ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടാണെന്നും അതിന്റെ ഭാഗമാകുന്നത് തങ്ങളുടെ കടമയാണെന്നും മുസ്ലിം കുടുംബങ്ങൾ പറയുന്നു.
ഫൈസാബാദിൽ താമസിക്കുന്ന കുടുംബമാണ് സംഭാവന നൽകിയത്. ‘ഞങ്ങളെല്ലാം ഹിന്ദുസ്ഥാന്റെ ഭാഗമാണ്. ഞങ്ങളാരും തുർക്കിയിൽ നിന്നും വന്നവരല്ല. ഞങ്ങളുടെ പൂർവ്വിക രെല്ലാം ഈ മണ്ണിൽ ജനിച്ചുവളർന്നവരാണ്. എല്ലാ ഹിന്ദുകുടുംബങ്ങളുമായി വളരെ നല്ല സൗഹൃദത്തിൽ കാലങ്ങളായി താമസിക്കുന്നവരുമാണ്.’ സംഭാവന നൽകിക്കൊണ്ട് മുസ്ലീം കുടുംബാംഗങ്ങൾ പറഞ്ഞു.















