വാഷിംഗ്ടൺ സുന്ദർ 85 നോട്ടൗട്ട്; ഇന്ത്യ 337ന് പുറത്ത്; ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാഷിംഗ്ടൺ സുന്ദർ 85 നോട്ടൗട്ട്; ഇന്ത്യ 337ന് പുറത്ത്; ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 10:08 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വാലറ്റത്ത് വാഷിംഗ്ടൺ സുന്ദറും അശ്വിനും നടത്തിയ ഗംഭീര ചെറുത്തുനിൽപ്പിൽ ടീം ഇന്ത്യ 337ൽ പുറത്ത്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. അശ്വിന്റെ പന്തിൽ റണ്ണെടുക്കും മുന്നേ ബേൺസ് പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ റൺസെടുക്കാതെ സിബ്ലേയും ലോറൻസുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് 242 റൺസിന്റെ ലീഡാണുള്ളത്.

ഫോളോ ഓൺ ഒഴിവാക്കാൻ 379 വേണമെന്നിരിക്കേ ഇന്ത്യയെ ബാറ്റിംഗിന് വിടാതെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗിസിൽ വാലറ്റം കരുതലോടെ ബാറ്റ് വീശിയതാണ് ഇന്ത്യയെ മുന്നൂറ് കടത്തിയത്. മികച്ച അർദ്ധ സെഞ്ച്വറിയോടെ വാഷിംഗ്ടൺ സുന്ദർ(85) ഇന്ത്യയുടെ വിശ്വസ്തനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഒപ്പം സീനിയർ താരമെന്ന എല്ലാ ഉത്തര വാദിത്വവും ഏറ്റെടുത്ത് രവിചന്ദ്ര അശ്വിനും 31 റൺസുമായി സുന്ദറിന് മികച്ച പിന്തുണ നൽകി.

മൂന്നാം ദിനം ആറു വിക്കറ്റിന് 257 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം കളി പുനരാരംഭിച്ചത്. രാവിലെ 80 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും നേടിയശേഷമാണ് പിരിഞ്ഞത്. മികച്ച ഇന്നിംഗ്‌സാണ് വാഷിംഗ്ടൺ സുന്ദർ ഏഴാമതായി ഇറങ്ങി കാഴ്ചവെച്ചത്.

ഓസീസിനെതിരെ നിർണ്ണായക ബാറ്റിംഗ് പുറത്തെടുത്ത് ഗാബയിൽ ചരിത്രം കുറിച്ച സുന്ദറിന്റെ മറ്റൊരു മനോഹരമായ ഇന്നിംഗ്‌സാണ് ചെപ്പോക്കിൽ കണ്ടത്.  ബ്രിസ്‌ബെയിൻ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ സുന്ദറും(62) ഷാർദ്ദൂലും(67) നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് പരമ്പര ജയത്തിന് നിർണ്ണായകമായത്. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ വാലറ്റത്തിന്റെ തകർച്ച പിടിച്ചു നിർത്തി ഋഷഭ് പന്തിന് പിന്തുണയുമായി 22 റൺസ് നേടി സുന്ദർ ടീമിന്റെ വിശ്വസ്തനായി.

Tags: ind-eng
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies