കൊച്ചി : വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ടീമിനെ നയിക്കുക. 20 അംഗ ടീമിൽ സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ശ്രീശാന്ത് തുടങ്ങിയ മുതിർന്ന താരങ്ങളും ഇടംപിടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റി20യിൽ പുറത്തെടുത്ത മികച്ച പ്രകടനം ആവർത്തിക്കാനാണ് കേരളം ഇറങ്ങുന്നത്. സഞ്ജുവും അസ്ഹറുദ്ദീനും വിഷ്ണു വിനോദും അടക്കമുള്ള താരങ്ങളെല്ലാം മികച്ച ഫോമിലാണ്.
ഈ മാസം ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെ ബംഗളൂരുവിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുക. കൊറോണ സാഹചര്യത്തിൽ ഈ വർഷം രഞ്ജി ട്രോഫി മത്സരങ്ങൾ ഉണ്ടാവില്ല. പകരം വിജയ് ഹസാരെ ട്രോഫി നടത്തുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.















