ചെന്നൈ: ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിംഗിനെതിരെ ഇന്ത്യ തോൽവി ഒഴിവാക്കാൻ പൊരുതുന്നു. നായകൻ വിരാട് കോഹ്‌ലി നടത്തുന്ന ശ്രമമാണ് ഇന്ത്യക്ക് കരുത്താകുന്നത്. ആറു വിക്കറ്റുകൾ പൊടുന്നനെ നഷ്ടമായിടത്തു നിന്നാണ് കോഹ്ലിയും അശ്വിനും വിക്കറ്റ് നഷ്ടപ്പെടാതെ ശ്രദ്ധയോടെ നീങ്ങുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 51 പന്തിൽ 45 റൺസുമായി കോഹ്‌ലിയും 16 പന്തിൽ 2 റൺസുമായി അശ്വിനും ബാറ്റ്‌ചെയ്യുകയാണ്.
ജെയിംസ് ആൻഡേഴ്‌സണാണ് ഇന്ത്യൻ മദ്ധ്യനിരയെ തകർത്തത്. ശുഭ്മാൻ ഗിൽ(50), അജിങ്ക്യാ രഹാനെ(0), ഋഷഭ് പന്ത്(11) എന്നീ നിർണ്ണായക വിക്കറ്റുകളാണ് സീനിയർ താരമായ ആൻഡേഴ്‌സൺ പിഴുതത്. ആദ്യ ഇന്നിംഗ്‌സിലെ ഹീറോയായ വാഷിംഗ്ടൺ സുന്ദറിനെ(0) പൂജയത്തിന് പുറത്താക്കി ഡോം ബോസ്സും ഇന്ത്യയുടെ കരുത്ത് കുറച്ചു.















