യാംഗൂൺ: ജനാധിപത്യം പുന:സ്ഥാപിക്കാനായി മ്യാൻമറിൽ ജനങ്ങളുടെ പ്രതിഷേധം തുടരുന്നു. തലസ്ഥാന നഗരത്തിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സൈന്യം ശക്തമായ നടപടിയാണ് കൈക്കൊളളുന്നത്. നിരോധനാജ്ഞ ലംഘിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.യംഗൂണിലും മാൻഡലേയിലുമാണ് നിരോധനാജ്ഞ.
തെരഞ്ഞെടുപ്പ് നവംബറിൽ കഴിഞ്ഞിട്ടും വളരെ വൈകിയാണ് കാര്യങ്ങൾ തീരുമാനിക്കാൻ ഭരണകക്ഷി ഒരുങ്ങിയത്. ഇതിനിടെയാണ് സൈന്യം ഭരണത്തിലേറരുതെന്ന അന്ത്യശാസനം ആംഗ് സാൻ സൂ കിക്ക് നൽകിയത്. നേരിട്ട് സൈന്യം ഭരിക്കാതെ സൈനികമേധാവിക്ക് താൽപ്പര്യമുള്ള മുൻ ഭരണകൂടത്തിലെ നേതാക്കളെയാണ് താൽക്കാലിക ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യം അതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തി സർക്കാറിനെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൈനിക മേധാവി മിൻ ആംഹ് ഹലായിംഗാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
സൈനിക ഭരണകൂടത്തെ ഭയക്കുന്നില്ലെന്നും എല്ലാ ദിവസവും ജനങ്ങൾ അവകാശങ്ങൾക്കായി തെരുവിലിറങ്ങുമെന്നും ആംഗ് സാൻ സൂ കിയുടെ അനുയായികൾ പറഞ്ഞു.
Comments