മിലാൻ: കോപ്പാ ഇറ്റാലിയ ഫൈനലിൽ കടന്ന് യുവന്റസ്. ഇരുപാദങ്ങളുമായി നടന്ന മത്സരത്തിൽ ഇന്റർ മിലാനെ 2-1ന് മറികടന്നാണ് യുവന്റസ് കലാശപോരാട്ടത്തിൽ ഇടം നേടിയത്. ആദ്യപാദത്തിൽ നേടിയ 2-1ന്റെ ലീഡാണ് യുവന്റസിന് ഗുണമായത്. ഇന്നലെ സ്വന്തം തട്ടകത്തിൽ സമനില വഴങ്ങേണ്ടിവന്നെങ്കിലും എവേ മത്സരത്തിലെ ജയം ഗുണകരമായി.
ആദ്യപാദത്തിൽ ഇന്റർ മിലാനെ അവരുടെ തട്ടകത്തിലാണ് ക്രിസ്റ്റ്യാനോയും കൂട്ടരും തോൽ്പ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളുകളാണ് ടീമിന് നിർണ്ണായക ജയം നൽകിയത്. രണ്ടാം സെമിയിൽ നാപ്പോളി അത്‌ലാന്റയെയാണ് നേരിടുന്നത്. നാപ്പോളിയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച അത്‌ലാന്റയ്‌ക്ക് ഫൈനലിലെത്താൻ നാളത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.















