ലണ്ടൻ: എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിലെത്തി. അഞ്ചാം റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ബേൺമൗത്ത് ബേൺലിയേയും തോൽപ്പിച്ചു. ക്വാർട്ടർ പോരാട്ടങ്ങൾ തീരുമാനിച്ചിട്ടില്ല.
വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. കളിയുടെ അവസാന നിമിഷത്തിലെ ഇഞ്ച്വറി ടൈമിലാണ് യുണൈറ്റഡിന്റെ ജയം. സ്‌കോട്ട് മക് ടോമിനേയാണ് ഏകഗോളിന്റെ വിജയം യുണൈറ്റഡിന് സമ്മാനിച്ചത്.
രണ്ടാം മത്സരത്തിൽ ബേൺമൗത്ത് 2-0നാണ് ബേൺലിയെ തോൽപ്പിച്ചത്. 21-ാം മിനിറ്റിൽ സാം സറിഡ്ജും 88-ാം മിനിറ്റിൽ ജൂനിയർ സ്റ്റാനിസ്ലാസുമാണ് ബേൺ മൗത്തിനായി ഗോൾ നേടിയത്.















