ചെന്നൈ: ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട് രണ്ട് മുൻനിര ബാറ്റ്‌സ്മാൻമാരുടെ കരുത്തിൽ തകർച്ച മറികടന്ന് ടീം ഇന്ത്യ. മികച്ച ബാറ്റിംഗിലൂടെ ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു തകർത്ത രോഹിത് ശർമ്മയുടെ സെഞ്ച്വറി(138 നോട്ടൗട്ട്) നേട്ടത്തിന് പിന്നാലെ മദ്ധ്യനിരയിലെ വിശ്വസ്തൻ അജിങ്ക്യാ രഹാനേയും അർദ്ധ സെഞ്ച്വറി തികച്ചു. 114 പന്ത് നേരിട്ടാണ് രോഹിതിന് ഉറച്ച പിന്തുണ നൽകി രഹാനെ 53 റൺസിലെത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 126 റൺസിന്റെ അതിനിർണ്ണായകമായ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും പൂജ്യത്തിന് പറത്തായപ്പോൾ ചേതേശ്വർ പൂജാര 21ൽ മടങ്ങേണ്ടി വന്നു. ഇംഗ്ലണ്ടിനായി ഒല്ലി സ്റ്റോണും ജാക്ക് ലീച്ചും മൊയീൻ അലിയുമാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്.















