ന്യൂഡൽഹി: കൊറോണ ലോക്ഡൗണിന് ശേഷം കുറച്ചൊന്ന് മെച്ചപ്പെട്ട ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ട്. സാധാരണ ജീവിതം ദുഷ്‌ക്കരമാകുന്ന തരത്തിലാണ് അന്തരീക്ഷ മലിനീകരണം എത്തിനിൽക്കുന്നത്. വായു മലിനീകരണ തോത് 342 എന്ന രൂക്ഷമായ നിലയിലേക്ക് ഉയർന്നെന്നാണ് അധികൃതർ പറയുന്നത്. ജില്ലാ കളക്ടർ സ്വാതി എസ് ബദൗരിയും പോലീസ് മേധാവി യശ്വന്ത് സിംഗ് ചൗഹാനുമാണ് സ്ഥലത്തെ മറ്റ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇന്നേക്ക് ഒൻപതാം ദിവസമാണ് തിരച്ചിൽ തുടരുന്നത്.
വായുവിന്റെ ശുദ്ധതയും ഗുണനിലവാരവും പരിശോധിക്കുന്നതിൽ 50 പോയിന്റ് വരെ വന്നാലാണ് നല്ല വായു എന്ന് കണക്കാക്കാനാകൂ. മറ്റ് തോതുകളില് 51-100 വരെ സൃപ്തികരമെന്ന നിലയിലുമാണ് കണക്കാക്കുന്നത്. ഇതിന് മുകളിലോട്ടുള്ള വർദ്ധന സാധാരണ ജനജീവതത്തെ സാരമായി ബാധിക്കും. രാജ്യത്ത് ഇതിനിടെ മുംബൈയിലെ വായു മലിനീകരണം താഴ്ന്ന് മാപിനിയുടെ അളവിലെ ഭേദപ്പെട്ട നിലയിലെത്തിയെന്നും മെറ്ററോലോജിക്കൽ അധികൃതർ അറിയിക്കുന്നു.















