ജമ്മു: ഇന്ത്യൻ സൈന്യത്തിന്റെ ഭീകരവേട്ട തുടരുന്നു. രണ്ടു ഭീകരരെ പിടികൂടിയതായി ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ബുദ്ഗാം പോലീസും ഇന്ത്യൻ കരസേനയും സംയുക്തമായി നടത്തുന്ന തെരച്ചിലിനിടെയാണ് ഭീകരർ പിടിയിലായത്. ലഷ്ക്കർ-ഇ- തൊയ്ബ, തഹരീക്-ഉൾ-മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ അനുയായികളാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങളും പ്രചാരണ സാമഗ്രികളും കൊടികളും ലെറ്റർ പാഡുകളും പോലീസ് പിടിച്ചെടുത്തു.
ഇതേ പ്രദേശത്ത് നിന്ന് രണ്ടു മാസം മുന്നേ രണ്ടു ഭീകരരെ സൈന്യം പിടികൂടിയിരു ന്നു. രാബാൻ മേഖലയിൽ നിന്നാണ് പിടികൂടിയത്. ഏ.കെ.47 റൈഫിളുകളും ഗ്രനേഡുകളുമടക്കം വൻ ആയുധശേഖരമാണ് അവരുടെ കൈവശമുണ്ടായിരുന്നത്.
Comments