ചെന്നൈ: ഇന്ത്യൻ മുൻനിരക്കാരെ പറഞ്ഞയയ്‌ക്കാൻ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ നടത്തിയ പരിശ്രമങ്ങൾ എക്കാലത്തേയും റാഞ്ചി താരത്തെ ഓർമ്മിപ്പിക്കു ന്നതാണെന്ന് ക്രിക്കറ്റ് ആരാധകർ. ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനത്തെ പുകഴ്‌ത്താൻ പിശുക്കുകാണിക്കാതിരുന്ന ഇന്ത്യൻ ആരാധകരാണ് ഇയാൾ റാഞ്ചിയിൽ നിന്നും വന്നതാണോ എന്ന കമന്റിട്ട് രസിച്ചത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ ധോണി വിക്കറ്റിന് പിന്നിൽ കാണിക്കുന്ന തന്ത്രങ്ങളാണ് ഫോക്‌സും ഇന്ന് പ്രകടിപ്പിച്ചതാണ് ആരാധകർ റാഞ്ചി താരമെന്ന് പേരിട്ട് താരതമ്യം ചെയ്തത്.
തന്റെ ആറാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന എസക്‌സ് താരം ഫോക്‌സ് ഇംഗ്ലണ്ടിന് വലിയ മേൽകൈയാണ് ആദ്യ രണ്ട് സെഷനിൽ നൽകിയത്. ആദ്യ ഇന്നിംഗ്‌സിൽ കുൽദീപ് യാദവിന്റേയും മുഹമ്മദ് സിറാജിന്റേയും ക്യാച്ചുകളെടുത്ത ഫോക്‌സ് രണ്ടാം ഇന്നിംഗ്‌സിൽ രോഹിത് ശർമ്മയേയും ഋഷഭ് പന്തിനേയും അതിവേഗമാണ് സ്റ്റംപ് ചെയ്ത് മടക്കിയത്. പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തുകളെ വിക്കറ്റിനടുത്ത് നിന്ന് കീപ്പ് ചെയ്തും ഫോക്‌സ് തന്റെ ധൈര്യം പ്രകടിപ്പിച്ചത്.















