നോക്കിയ 5.4 ഇന്ത്യയില്‍ വില്‍പനക്കെത്തി; ഫ്ലിപ്പ്കാര്‍ട്ടിലും നോക്കിയ സ്‌റ്റോറിലും ലഭ്യം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നോക്കിയ 5.4 ഇന്ത്യയില്‍ വില്‍പനക്കെത്തി; ഫ്ലിപ്പ്കാര്‍ട്ടിലും നോക്കിയ സ്‌റ്റോറിലും ലഭ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 04:22 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതിയ നോക്കിയ 5.4 ഫോണ്‍, ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് എച്ച്എംഡി ഗ്ലോബല്‍. പോളാര്‍ നൈറ്റ്, ഡസ്‌ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4 ഫ്‌ളിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയില്‍ മാത്രമായിരിക്കും ലഭ്യമാവുക. 4ജിബി റാം/64ജിബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 13,999 രൂപയും, 6ജിബി/64 ജിബി വേരിയന്റിന് 15,499 രൂപയുമാണ് വില.

ജിയോയിലെ നോക്കിയ 5.4 ഉപഭോക്താക്കള്‍ക്ക്, 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000 രൂപയുടെ ഉടന്‍ ക്യാഷ്ബാക്കും, പങ്കാളികളില്‍ നിന്നുള്ള 2000 രൂപയുടെ വൗച്ചറുകളും ആനൂകൂല്യങ്ങളില്‍ ഉള്‍പ്പെടും. പുതിയതും നിലവിലുള്ളതുമായ ജിയോ വരിക്കാര്‍ക്ക് ഈ ഓഫര്‍ ബാധകമായിരിക്കും.

ആധുനിക ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിട്ടുള്ളതാണ് ഷട്ടര്‍ ലാഗ് പൂര്‍ണമായും ഇല്ലാതാക്കുന്ന, 48മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയോടെ നവീകരിച്ച പുതിയ നോക്കിയ 5.4. പ്രൊഫഷണല്‍ കളര്‍ ഗ്രേഡിങ്ങോടെയുള്ള നവീന റെക്കോര്‍ഡിങ് ശേഷി, ഹോം മൂവികള്‍ക്കും വര്‍ക്ക് വീഡിയോകള്‍ക്കും സിനിമാറ്റിക് അനുഭവം നല്‍കും. 60 എഫ്പിഎസാണ് വീഡിയോ റെക്കോര്‍ഡിങ് ശേഷി. രണ്ടു വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനും, മൂന്ന് വര്‍ഷം പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ 5.4 ഉപഭോക്താക്കാള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസര്‍, കൂടുതല്‍ വേഗതയും കൂടുതല്‍ ബാറ്ററി ലൈഫും മികച്ച ഇമേജിങും വര്‍ധിച്ച പ്രകടനവും ഉറപ്പാക്കും. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് (4000 എംഎഎച്ച്) മറ്റൊരു സവിശേഷത. കട്ടിയേറിയ പോളികാര്‍ബണേറ്റ് ബോഡിക്കൊപ്പം 6.39 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 16 എംപി ഫ്രണ്ട് ക്യാമറ, ഓസോ സ്‌പേഷ്യല്‍ ഓഡിയോ എന്നിവയുമുണ്ട്.

തടസ്സമില്ലാത്ത ചിത്രീകരണ അനുഭവം തേടുന്ന വീഡിയോഗ്രാഫര്‍മാര്‍ക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പായിരിക്കും പുതിയ ഫോണ്‍. കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ ഫാമിലി ലിങ്ക് ആപ്പ് സഹായകരമാവും. ഫോണില്‍ ഡിജിറ്റല്‍ അടിസ്ഥാന നിയമങ്ങള്‍ സജ്ജീകരിക്കാനും അവയുടെ ഉപയോഗം നിരീക്ഷിക്കാനും ആപ് ഉപഭോക്താക്കളെ സഹായിക്കും. ഇതിനുപുറമെ, ഗൂഗിള്‍ അസിസ്റ്റന്റിലൂടെയും സഹായം തേടാം. ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും, ആന്‍ഡ്രോയിഡ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ അകത്തും പുറത്തും മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്. 2020ലെ ബ്രാന്‍ഡ് ട്രസ്റ്റ് റാങ്കിങില്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഒന്നാം സ്ഥാനത്തായിരുന്നു.

തിരക്കേറിയ ആധുനിക ജീവിതത്തിന്റെ ആവശ്യകതകള്‍ മനസില്‍ വച്ചുകൊണ്ടാണ് തങ്ങള്‍ നോക്കിയ 5.4 നിര്‍മിച്ചിരിക്കുന്നതെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. ഏറെ സവിശേഷതകളോടെ എത്തുന്ന നോക്കിയ 5.4, ആധുനിക ഇന്ത്യക്കാര്‍ക്ക് ഒരു തികഞ്ഞ കൂട്ടാളിയാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies