ചെന്നൈ: ഐ.പി.എല്ലിന്റെ 2021 സീസണിന്റെ ലേലതുടക്കം വൻതുകയോടെ. ഓസ്ട്രേലിയയുടെ ലോകോത്തര ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെല്ലാണ് ആദ്യം ലേലത്തിൽ വൻതുകയ്ക്ക് തീരുമാനമായത്. തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിംഗ്സും മത്സരിച്ച ലേലത്തിൽ മാക്സ് വെല്ലിനെ 14.25 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബിനായി കളിച്ച മാക്സ് വെൽ ദുബായിയിൽ തീർത്തും നിറംമങ്ങിയതോടെയാണ് പഞ്ചാബ് കൈവിട്ടത്.
തുടക്കത്തിൽ രണ്ടു കോടിരൂപ അടിസ്ഥാന വിലയിട്ട ഓസീസ് താരത്തിനായി ബാംഗ്ലൂർ ലേലതുക നാലിലേക്ക് ഉയർത്തി. പിന്നിട് ചെന്നെ 4.60നും 6 കോടിക്കും വിളിച്ചു. ബാംഗ്ലൂർ 7.50 വിളിച്ചതിനെ ചെന്നെ 9 ലേക്കും പിന്നീട് പത്തിലേക്കും ഉയർത്തി. ബാംഗ്ലൂർ 11.75ലെത്തിച്ച തുക ചെന്നൈ 13ലേക്ക് വൻ തുകയ്ക്ക് ഉയർത്തിയതോടെ ലേലം ഉറപ്പിച്ചുകൊണ്ട് ബാംഗ്ലൂർ വെടിക്കെട്ട് ബാറ്റ്സ്മാനെ 14.25 കോടിക്ക് സ്വന്തമാക്കി.
Comments