നായ്പിത്വാ: മ്യാൻമറിലെ എല്ലാ വിവരങ്ങളും മരവിപ്പിച്ച് സൈനിക ഭരണകൂടം. സമൂഹമാദ്ധ്യമങ്ങളിലെ നിയന്ത്രണങ്ങൾ കടുപ്പിച്ച സൈന്യം ഇന്നലെ മുതലാണ് വിക്കിപീഡിയയിലെ മ്യാൻമർ വിവരങ്ങളെല്ലാം തടയാൻ നിർദ്ദേശം നൽകിയത്.
കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ഇന്റർനെറ്റ് സേവനങ്ങളും നിർത്തലാക്കിയ സൈന്യം എല്ലാത്തരത്തിലുള്ള വിവരങ്ങളും രാജ്യത്തിന് പുറത്തേക്ക് പോകാതിരിക്കാനാണ് നടപടി എടുത്തിരിക്കുന്നത്. മ്യാൻമറിലെ സൈനിക നിയന്ത്രണങ്ങൾ ആഗോള തലത്തിൽ ഓൺലൈൻ വ്യാപാരത്തേയും ഓഹരി, ബാങ്കിംഗ്, വാണിജ്യ മേഖലകളേയും സാരമായി ബാധിച്ചുകഴിഞ്ഞു.
സമൂഹമാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ കഴിഞ്ഞ ദിവസം സൈന്യം മരവിപ്പിച്ചിരുന്നു. മാദ്ധ്യമപ്രവർത്തകർക്കും മറ്റ് വാർത്താ വിതരണ സംവിധാനങ്ങൾക്കും നിയന്ത്രണം വരുത്തിയിരിക്കുകയാണ്.
Comments