ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ കൊടുംകുറ്റവാളിയായ കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. പോലീസുകാരെ അടക്കം ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ നിന്നാണ് ഗുഡു റാം കുദിയാമി എന്നയാളെ പോലീസ് പിടികൂടിയത്.
ഇന്നലെയാണ് പോലീസ് കമ്യൂണിസ്റ്റ് ഭീകര സംഘംങ്ങൾക്കായി വ്യാപക തിരച്ചിൽ നടത്തിയത്. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സി-60 എന്ന പ്രത്യേക അന്വേഷണ സംഘമാണ് തിരച്ചിലിനിറങ്ങിയത്. 15 ദിവസങ്ങൾക്കിടെ പ്രധാനികളായ മൂന്ന് പേരെ പിടികൂടാനായെന്നും പോലീസ് അറിയിച്ചു.
മുഖാവേലീ റവല്യൂഷണറി കമ്മറ്റിയുടെ നക്സൽ ദളത്തിലെ പ്രത്യേക സേനാവിഭാഗത്തിൽ 2017 മുതലാണ് കുദിയാമി പ്രവർത്തിച്ച് വന്നത്. ഗാർതൂൽ വനപ്രദേശം കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചുവന്നത്. നിരവധി സ്ഥലത്ത് കൊള്ളയും വാഹനം തീവെയ്ക്കലും നടത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്.
Comments