മുംബൈ: കൊറോണ ബാധ രൂക്ഷമാകുന്നതിൽ അമ്പരപ്പോടെ മഹാരാഷ്ട്ര. പത്തുദിവസ ത്തിനകത്ത് അറുപതിനായിരത്തിനടുത്തേക്കാണ് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചത്. മറ്റൊരു ലോക്ഡൗണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ സൂചനയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 10ന് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 1 മുതൽ 9 വരെ പ്രതിദിനം 2500 എന്നതായിരുന്നു രോഗബാധിതരുടെ എണ്ണം. ഇതാണ് ആറായിരത്തിലേക്ക് കുത്തനെ കയറിയത് . എന്നാൽ ഈ ആഴ്ചയിൽ മാത്രം പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 59,937 ആയി എന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ.
രോഗബാധിതരുടെ എണ്ണം പോലെ തന്നെ മരണപ്പെടുന്നവരുടെ എണ്ണത്തിലും മഹാരാഷ്ട്ര മുന്നിലാണ്. ഇന്നലത്തെ കണക്കിൽ നൂറിൽ 44 പേരും മഹാരാഷ്ട്രയിലാണ് മരണപ്പെട്ടത്. ഇതുവരെ ഇന്ത്യയിലെ 1,44,329 പേർ മരണപ്പെട്ടപ്പോൾ അതിലെ 53,113 പേരും മഹാരാഷ്ട്രക്കാരാണ്.
Comments