ന്യൂഡൽഹി : രാജ്യത്ത് ഇസ്ലാമിക ശരീയത്ത് നിയമങ്ങൾ വ്യാപിപ്പിക്കാനും , ശക്തമാക്കാനുമുള്ള നീക്കങ്ങളുമായി അഖിലേന്ത്യാ മുസ്ലീം വ്യക്തിഗത നിയമ ബോർഡ്. ഇതിനായി സംഘടനയുടെ പ്രവർത്തക സമിതി ‘ശരീയത്ത് ബോധവൽക്കരണം’ എന്ന പേരിൽ വെബ് സീരീസ് ആരംഭിക്കാനും തീരുമാനിച്ചു . മുഹമ്മദ് റാബി ഹസാനി നദ്വിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.
ഇംഗ്ലീഷിലും ഉറുദുവിലുമായി ദ്വിഭാഷാ നിയമ ജേണലും പുറത്തിറക്കുമെന്ന് സംഘടന അറിയിച്ചു . ചർച്ചയുടെ രൂപത്തിൽ ശരീഅത്ത് അവബോധ വെബ് സീരീസ് ഉണ്ടാക്കാനാണ് തീരുമാനം. വെബ് സീരീസിൽ ശരീഅത്ത്, ഇന്ത്യൻ നിയമങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കും . ഒപ്പം സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ വിശകലനം ചെയ്യും .അഭിഭാഷകരായ സഫരിയാബ് ജിലാനി, യൂസഫ് ഹാതിം മുചാല, എം ആർ ഷംഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി .
ശരീഅത്ത് അവബോധ വെബ് സീരീസിനായി ബ്ലൂപ്രിന്റ് തയ്യാറാക്കാൻ അസ്മ സെഹ്ര എന്ന ബോർഡ് അംഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വിഭാഷാ നിയമ ജേണലിനായി പദ്ധതി തയ്യാറാക്കാൻ അഭിഭാഷകൻ എം ആർ ഷംഷാദിനെ ചുമതലപ്പെടുത്തി.വഖഫ് ബോർഡ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി ഒരു ക്യാമ്പയിൻ ആരംഭിക്കുമെന്നും അതിനായി നിയമപരമായി പോരാടുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.
ഇന്ത്യയിലെ ശരീഅത്ത് സംഹിതയെ പരിരക്ഷിക്കുന്നതിനായി 1973 ൽ രൂപീകരിച്ച ഒരു എൻജിഒയാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിഗത നിയമ ബോർഡ്.
Comments