ആരോഗ്യ ഇൻഷുറൻസ് നൽകുന്ന റീചാർജ് പ്ലാനുകളുമായി 'വി' ; കൊറോണയ്ക്കും കവറേജ് ലഭിക്കും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആരോഗ്യ ഇൻഷുറൻസ് നൽകുന്ന റീചാർജ് പ്ലാനുകളുമായി ‘വി’ ; കൊറോണയ്‌ക്കും കവറേജ് ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 02:21 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വി, ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി (എബിഎച്ച്‌ഐ) സഹകരിച്ച് വരിക്കാര്‍ക്കായി ‘വി ഹോസ്പികെയര്‍’ എന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. പ്രീപെയ്ഡ് വരിക്കാര്‍ക്ക് ആശുപത്രി ചെലവിന് കവറേജ് നല്‍കുന്നതാണ് ഇന്‍ഷുറന്‍സ്. പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവുകളില്‍ നിന്നും വരിക്കാര്‍ക്ക് ഇത് ആശ്വാസമാകും.

വിയാണ് ഇത്തരത്തിലുളള ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ടെലികോം ഓപറേറ്റര്‍. ഈ ഓഫറിനു കീഴില്‍ 24 മണിക്കൂറുളള ആശുപത്രി വാസത്തിന് വി വരിക്കാര്‍ക്ക് 1000 രൂപ ലഭിക്കും. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് 2000 രൂപയും എബിഎച്ച്‌ഐ ഇന്‍ഷുറന്‍സ് നല്‍കും. കൊറോണ ഉള്‍പ്പടെ നിലവിലുള്ള രോഗങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കും.

ഒരു വലിയവിഭാഗം പ്രീപെയ്ഡ് വരിക്കാര്‍ക്കും നേട്ടങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പു വരുത്തുന്നതിനായി വി ഹോസ്പികെയര്‍ രണ്ടു തരത്തിലുള്ള റീച്ചാര്‍ജിങ്ങ് ലഭ്യമാക്കി. 18 മുതല്‍ 55 വയസ്സ് വരെയുളള പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് 51 രൂപയ്‌ക്കും 301 രൂപയ്‌ക്കും റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ നേട്ടങ്ങള്‍ ലഭിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഓരോ റീചാര്‍ജിലും 28 ദിവസം വരെ നീണ്ടുനില്‍ക്കും.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികള്‍, അലോപതി/ആയൂഷ് ആശുപത്രികള്‍ തടങ്ങി എല്ലാ ആശുപത്രികളിലും എബിഎച്ച്‌ഐ ഹെല്‍ത്ത് കവറേജ് ബാധകമാണ്. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാന പരിശോധനയുടെയും സ്‌കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിച്ചാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

വി എന്നും വരിക്കാരുടെ ഉന്നമനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും 100 കോടി വരുന്ന ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ നല്ലൊരു ഭാവിക്കായി നൂതനവും ചെലവു കുറഞ്ഞതുമായ പരിഹാരമാണ് അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് മൂല്യാധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള സഹകരണ പരിപാടിയുടെ ഭാഗമാണ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ചേര്‍ന്നുള്ള വി ഹോസ്പികെയറെന്നും അധിക ചെലവുകളൊന്നും ഇല്ലാതെ ഈ ഓഫര്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് അനുഗ്രഹമാകുമെന്ന് ഉറപ്പുണ്ടെന്നും വി സിഎംഒ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

അവിചാരിതമായ മെഡിക്കല്‍ ചെലവുകള്‍ ആളുകളെ അലട്ടുന്നുവെന്നും ആ അവരുടെ സമ്പാദ്യത്തില്‍ നിന്നും ഇതിനായി പണം മുടക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്‌ക്ക് വഴിയൊരുക്കുന്നുവെന്നും ചെലവു കുറച്ച് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിലാണ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിശ്വസിക്കുന്നതെന്നും വി ഹോസ്പികെയര്‍ ലളിതമായി ലഭിക്കുന്ന ഇന്‍ഷുറന്‍സ് കവറാണെന്നും വിയുമായുള്ള സഹകരണം വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള അവസരമാകുമെന്നും വൈവിധ്യമാര്‍ന്ന സാമ്പത്തിക പശ്ചാത്തലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്ന പ്രതിബദ്ധത പൂര്‍ത്തിയാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ മായാങ്ക് ബാത്‌വാള്‍ പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies