യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,892 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,589 പേര് രോഗമുക്തരായി. 16 കൊറോണ മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ യുഎഇയില്‍ 3,99,463 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത് .3,85,587 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 1,269 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.നിലവില്‍ 12,607 കൊറോണ രോഗികള്‍ യുഎഇയിലുണ്ട്. 3 കോടി 12 ലക്ഷത്തിലധികമാണ് രാജ്യത്ത് ഇതുവരെ നടത്തിയ കൊറോണ പരിശോധനകളുടെ എണ്ണം.ദുബായ് വീസയുള്ള 40 വയസ്സു കഴിഞ്ഞവർക്കും വാക്സീൻ നൽകുമെന്ന് അധികൃതർ അറിയിച്ചു . കൂടാതെ, മറ്റു എമിറേറ്റുകളില്‍ നിന്നുള്ള പ്രത്യേക വിഭാഗക്കാർക്കും ഗൾഫ് രാജ്യക്കാർക്കും വാക്സീൻ നൽകും. നിലവിൽ 60 കഴിഞ്ഞവർക്കായിരുന്നു മുൻഗണന നൽകിയിരുന്നത്.ഒൻപതു വിഭാഗം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അജ്മാനിൽ വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധമാക്കി.റസ്റ്ററന്റ്, കോഫി ഷോപ്പ്, സൂപ്പർമാർക്കറ്റ്, സ്പോർട്സ് ഹാൾ, സലൂൺ, ലേബർ റിക്രുട്ട്മെന്റ് ഓഫിസ്, ഭക്ഷണ,റസ്റ്ററന്റ്, കോഫി ഷോപ്പ്, സൂപ്പർമാർക്കറ്റ്, സ്പോർട്സ് ഹാൾ, സലൂൺ, ലേബർ റിക്രുട്ട്മെന്റ് ഓഫിസ്, ഭക്ഷണ,ഇറച്ചി വിതരണ കമ്പനി, കാർ വാഷ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുക്കേണ്ടത്.കോവിഡ് വാക്സീൻ 2 ഡോസും എടുത്തവരെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അജ്മാൻ അത്യാഹിത, ദുരന്ത ദുരന്ത നിവാരണ സമിതി അറിയിച്ചു.നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കും.
Comments