കൊച്ചി : ലാവ്ലിൻ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈ മാഗസിൻ എഡിറ്റർ നന്ദകുമാർ നൽകിയ പരാതിയിലാണ് ഇഡിയുടെ നടപടി. ലാവ്ലിൻ ഉൾപ്പെടെയുള്ള കേസുകളിൽ തെളിവുകൾ സമർപ്പിക്കാനായി നാളെ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാക്കാൻ ക്രൈം നന്ദകുമാറിന് ഇഡി നോട്ടീസ് നൽകി.
2006ല്‍ ഡിആര്‍ഐക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനം, നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ആരോപിച്ചായിരുന്നു ഡിആര്‍ഐക്ക് നന്ദകുമാര്‍ പരാതി നല്‍കിയിരുന്നത്. നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ പിണറായി വിജയന് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കിഫ്ബിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് ഇഡി നടപടികൾ ആരംഭിച്ചിരുന്നു. രാഷ്ട്രീയ പകപോക്കൽ എന്ന ആരോപണം എൽഡിഎഫ് നേതാക്കൾ ഉന്നയിച്ചാലും വിഷയത്തിൽ വിശദീകരണം നൽകാൻ പിണറായിയും സംഘവും നന്നായി വിയർക്കുമെന്നുറപ്പാണ്.
Comments