ബേസൽ: സ്വിസ് ഓപ്പണിന്റെ ഫൈനലിൽ ഇന്ത്യൻ താരത്തിനെതിരായ വിജയം ടോക്കിയോ മെഡലിനുള്ള മുന്നോടിയെന്ന് സ്പാനിഷ് താരം കരോലിന മാരിൻ. പി.വി.സിന്ധുവിനെ അനായാസം തകർത്ത കാരോലിന മാരിൻ തന്റെ ലക്ഷ്യം ടോക്കിയോയെന്ന് മത്സരശേഷം വ്യക്തമാക്കി. സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻതാരത്തെ 21-5, 21-12നാണ് മാരിൻ തകർത്തത്.
കളിയുടെ ഒരു ഘട്ടത്തിലും സിന്ധുവിന്റെ മേധാവിത്വം ഉണ്ടാകാതിരിക്കാൻ മാരിൻ ശ്രമിച്ചു. നെറ്റിന് അടുത്തു നിന്ന് കളിച്ചുകൊണ്ട് സിന്ധുവിന് നേരെ സ്ലോ ഡ്രോപ് ഷോട്ടുകളിലൂടെയാണ് മാരിൻ നിർണ്ണായക പോയിന്റുകൾ നേടിയത്.
35 മിനിറ്റിനുള്ളിൽ മത്സരം തീർക്കാൻ മാരിനായി എന്നത് സിന്ധുവിന് വലിയ ക്ഷീണമായി. ലോകചാമ്പ്യനായ ശേഷം സിന്ധു നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ് സ്വിസ് ഓപ്പണിൽ സംഭവിച്ചത്.
Comments