അശ്ലീലവും സദാചാര വിരുദ്ധവും: ടിക് ടോക്ക് വീണ്ടും നിരോധിക്കാൻ ഒരുങ്ങി പാകിസ്താൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അശ്ലീലവും സദാചാര വിരുദ്ധവും: ടിക് ടോക്ക് വീണ്ടും നിരോധിക്കാൻ ഒരുങ്ങി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2021, 08:32 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലമാബാദ്: ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്താനും. കോടതി ഉത്തരവിനെ തുടർന്നാണ് ടിക് ടോക്കിന് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് രാജ്യത്തെ ടെലികോം റെഗുലേറ്ററി വക്താവ് ഖുറം മെഹ്‌റാൻ അറിയിച്ചു. ടിക് ടോക്കിൽ അശ്ലീലം കലർന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഒരു വ്യക്തി നൽകിയ ഹർജിയെ തുടർന്നാണ് കോടതി ഉത്തരവ്.

ടെലികോം റെഗുലേറ്ററിയോട് ടിക് ടോക്ക് ബ്ലോക്ക് ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതർ ഉത്തരവ് പാലിച്ചേക്കുമെന്നും മെഹ്‌റാൻ വ്യക്തമാക്കി. അതേസമയം കോടതി ഉത്തരവിനെ കുറിച്ച് അറിഞ്ഞെന്നും കമ്പനി അതുമായി ബന്ധപ്പെട്ട വിശദീകരണം ഉടൻ നൽകുമെന്നും പാകിസ്താനിലെ ടിക് ടോക്ക് പ്രതിനിധി അറിയിച്ചു.

പാകിസ്താനിൽ ഒക്ടോബറിൽ ടിക് ടോക്ക് നിരോധിച്ചിരുന്നു. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷം ആപ്പ് തിരിച്ചെത്തുകയായിരുന്നു. അശ്ലീലവും സദാചാര വിരുദ്ധവുമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആപ്പ് തിരിച്ചെത്തിയത്. ഫേസ്ബുക്കും വാട്‌സ്ആപ്പും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടിക് ടോക്ക്.

നേരത്തെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ജൂൺ 29 നാണ് 59 ചൈനീസ് ആപ്പുകൾ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിരോധിച്ചത്. ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈനിക സംഘർഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം. ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും നിരോധന ഭീഷണിയുയരുകയും സുരക്ഷാ ഭീഷണി ഉയർത്തുന്ന ആപ്പുകളുടെ ലിസ്റ്റിൽ ടിക് ടോക്കിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

Tags: tik tok
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies