അടുത്ത അധ്യയന വർഷം ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനയില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ദുബായിൽ സ്കൂൾ ഫീസുകൾക്ക് മാറ്റമുണ്ടാകാത്തത്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ വാർഷിക വിദ്യാഭ്യാസ ചെലവ് സൂചിക പുറത്തിറക്കിയതിനോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം, കെട്ടിട വാടക, മറ്റു ചെലവുകൾ എന്നിവയടിസ്ഥാനമാക്കിയാണ് വാർഷിക ചെലവ് തിട്ടപ്പെടുത്തുന്നത്
Comments