ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ ഒന്നാണ് കൊറോണ മഹാമാരി. വ്യക്തി ശുചിത്വവും സാമൂഹിക അകലവും അല്ലാതെ ഇതിനെ പ്രതിരോധിക്കാന്‍ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് ആകമാനം ആശ്വാസമേകി കൊണ്ട് പ്രതിരോധ വാക്സിന് കണ്ടു പിടിച്ചിരിക്കുന്നു. ഇതോടു കൂടി ലോകമെമ്പാടുമുളള ആളുകള്‍ക്ക് ഒരു പ്രതീക്ഷ ലഭിച്ചിരിക്കുകയാണ്. ലോകം വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് വരുമെന്ന ആശ്വാസം. പ്രതിരോധ കുത്തിവെയ്പ്പിനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവന്‍. നിരവധി ആളുകള്‍ ഇതിനോടകം തന്നെ വാക്സിന് സ്വീകരിച്ചു കഴിഞ്ഞു.
അവരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പ്രതിരോധത്തിന്റെ പ്രതീകമായ ഒരു ചോക്ലേറ്റാണ്. പ്രശസ്ത ഹംഗേറിയന്‍ ഷെഫായ ലാസ്ലോ റിമോസി കൊവിഡ് പ്രതിരോധ വാക്സിനേഷന് തീമില്‍ തയാറാക്കിയിരിക്കുന്ന ഈ ചോക്ലേറ്റുകള്‍ കൈയില്‍ പ്രതിരോധ വാക്സിന്റെ സിറിഞ്ചുമായി നില്ക്കുന്ന രൂപത്തിലാണ്. കാണുന്ന ആളുകളില്‍ പ്രതീക്ഷയും ഒപ്പം കൗതുകവും നല്കുന്ന ഒരു ചോക്ലേറ്റ് ആണിത്.
ഇതു കൂടാതെ തന്നെ ക്രിസ്തുമസ് സമയത്ത് മാസ്ക് ധരിച്ചു നില്ക്കുന്ന സാന്താക്ലോസിന്റെ രൂപത്തിലുള്ള ചോക്ലേറ്റുകളും ലാസ്ലോ റിമോസി തയ്യാറാക്കിയിരുന്നു. അവയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആളുകളില്‍ പ്രതീക്ഷയുടേയും പ്രതിരോധത്തിന്റേയും അടയാളങ്ങള്‍ സൂചിപ്പിക്കുന്ന, അല്ലെങ്കില്‍ പുതു പ്രതീക്ഷ നല്കുന്ന മാസ്ക് ധരിച്ച സാന്താക്ലോസ് ചോക്ലേും, വാക്സിനുമായി നില്ക്കുന്ന മുയല് ചോക്ലേറ്റും വളരെ പെട്ടെന്നാണ് ആളുകള്‍ ഏറ്റെടുത്തത്. കൂടാതെ ഇതിനോടകം തന്നെ ഈ ചോക്ലേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
Comments