മനുഷ്യാവകാശം എന്തെന്നറിയാത്ത രാജ്യം ; അലാസ്‌കയിലെ കൊടും തണുപ്പിലും വിയർത്തൊലിച്ച് ചൈന ; തുറന്നടിച്ച് ആന്റണി ബ്ലിങ്കൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യാവകാശം എന്തെന്നറിയാത്ത രാജ്യം ; അലാസ്‌കയിലെ കൊടും തണുപ്പിലും വിയർത്തൊലിച്ച് ചൈന ; തുറന്നടിച്ച് ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 01:10 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മുഖത്തു നോക്കിപ്പറഞ്ഞ് അമേരിക്ക. അലാസ്‌കയിൽ ഇരുരാജ്യങ്ങളുമായി നടന്ന ചർച്ചകളിലാണ് അമേരിക്ക ചൈനയുടെ മുഖത്തടിച്ചപോലുള്ള വിമർശനം ഉന്നയിച്ചത്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ചൈനീസ് ഉദ്യോഗസ്ഥരെ ഇരുത്തി വിയർപ്പിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവനും യോഗത്തിൽ പങ്കെടുത്തു. ചൈനയുടെ ഭാഗത്തുനിന്നും വിദേശകാര്യ മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവുമാണ് പങ്കെടുത്തത്.

ചൈനയെ ആഗോളവിഷയങ്ങളിലെല്ലാം തികഞ്ഞ പ്രതിരോധത്തിലാക്കും വിധമാണ് തെളിവുകൾ നിരത്തി അമേരിക്കയുടെ ബൈഡൻ ഭരണകൂടം യോഗത്തിൽ യോഗത്തിൽ ചോദ്യം ചെയ്തത് . ചൈന വാണിജ്യകാര്യങ്ങളുടെ മറപിടിക്കാനും സാമ്പത്തിക വിഷയത്തിലും ഊന്നാൻ ശ്രമിച്ചതിനെ അമേരിക്ക അംഗീകരിച്ചില്ല. മനുഷ്യാവകാശം പ്രധാന ചർച്ചയാക്കിയ യോഗത്തിൽ സിൻജിയാംഗ് മുസ്ലീം വിഷയം , ഹോങ്കോംഗ്, ടിബറ്റ്, തായ്വാൻ എല്ലാത്തിലുമുള്ള ആശങ്ക അമേരിക്ക കടുത്ത ഭാഷയിൽ രേഖപ്പെടുത്തി. ഹോങ്കോംഗിന് മേലുള്ള ചൈനയുടെ കടന്നുകയറ്റത്തെ തുടർന്ന് ബൈഡൻ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അലാസ്‌കയിൽ ഇരുരാജ്യങ്ങളും ഒരുമിച്ചിരുന്നത്.

ചർച്ചയുടെ തുടക്കം തന്നെ ലോകജനത ഇന്നനുഭവിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് അമേരിക്ക തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ ചർച്ച തന്നെ ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കി. അമേരിക്ക ആഗോള മനുഷ്യരാശിയുടെ സ്വാതന്ത്ര്യം മുഖ്യവിഷയമാക്കി ഉയർത്തിക്കാട്ടിയതോടെ ചൈന പ്രതിക്കൂട്ടിലായി. ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന ഒരു ഉദാഹരണം പോലും പറയാൻ ചൈനയുട കയ്യിലില്ലെന്നും ബ്ലിങ്കൻ പറഞ്ഞു. അമേരിക്കൻ നയം വെള്ളം ചേർക്കാതെ അവതരിപ്പിച്ച ബ്ലിങ്കനെ ബൈഡൻ പ്രശംസിക്കുകയും ചെയ്തു.

Tags: US-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies